കുന്ദമംഗലം ഹൈസ്കൂളിൽ നിന്നും 1999 ൽ എസ്എസ്എൽസി പരീക്ഷ എഴുതി പടിയിറങ്ങിയ സഹപാഠികൾ 23 വർഷങ്ങൾക്കു ശേഷം ഒരുവട്ടം കൂടി എന്ന പേരിൽ കുന്ദമംഗലം ഹൈസ്കൂളിൽ ഒത്തുചേർന്നു. നാടിന്റെ വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച്വരുടെ സംഗമമായി മാറിയ പരിപാടിയിൽ സഹപാഠികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.ഒരുവട്ടം കൂടി എന്ന സംഗമം എഴുത്തുകാരനും പ്രഭാഷകനും അധ്യാപക അവാർഡ് ജേതാവുമായ കെ ടി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ടിപി നിധീഷ് സ്വാഗതം പറഞ്ഞു കെ കെ സി നൗഷാദ് അധ്യക്ഷത വഹിച്ചു ഷനോജ് നന്ദി പറഞ്ഞു കബീർ രജീഷ് സത്താർ മുഹമ്മദ് ജിഷ രേഷ്മ ദർശന എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *