ജില്ലയിൽ കോവിഡ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് ആശ്വാസമേകാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഒരുക്കാൻ സഹായിച്ച് പെരിങ്ങളം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ. കുറ്റിക്കാട്ടൂർ എ .ഡബ്ല്യു. എച്ച്. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലാണ് എഫ് എൽ റ്റി സി യാക്കി മാറ്റിയിരിക്കുന്നത്.

കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ അനിത മാഡത്തിന്റെയും എഫ് എൽ റ്റി സി വാളൻ്റിയർ കോർഡിനേറ്റർ യാസിൻ എന്നിവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് മൂന്നു നിലകളിലായുള്ള മുറികളാണ് കോവിഡ് രോഗിക്കൾക്കായി ഒരുക്കിയത്. എൻ.എസ്.എസ്. സ്കൂൾ പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ , എൻ.എസ്.എസ്. സ്കൂൾ ലീഡർ ആനന്ദ് വാരിയർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *