അഴിമതി ആരോപണ വിധേയനായ പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കിയ നടപടിയില്‍ ഭഗവന്ത് മാനിനെ അഭിനന്ദിച്ച് എ.എ.പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.

‘ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു ഭഗവന്ത്, നിങ്ങളുടെ പ്രവൃത്തി എന്റെ കണ്ണ് നിറച്ചു. ഇന്ന് രാജ്യംമുഴുവന്‍ ആംആദ്മി പാര്‍ട്ടിയെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ട്’, കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഭഗവന്ത് മാനിന്റെ വീഡിയോ പങ്കുവെച്ചാണ് കെജ്രിവാള്‍ അഭിനന്ദനം അറിയിച്ചത്.

തന്റെ മന്ത്രിസഭയെ ജനങ്ങള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് അധികാരത്തിലേറ്റിയതെന്നും ഒരു ശതമാനം അഴിമതിപോലും വെച്ചുപൊറുപ്പിക്കില്ലെന്നും ഭഗവന്ത് മാന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറഞ്ഞിരുന്നു.

ഒരു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വിജയ് സിംഗ്ല ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് മാന്‍ പുറത്താക്കിയത്. തൊട്ടുപിന്നാലെ പഞ്ചാബ് പോലീസിലെ അഴിമതിവിരുദ്ധ സെല്‍ സിംഗ്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *