വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. കേസിലെ പ്രതി സരിത്തിനോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കി. തിരുവനന്തപുരം സിബിഐ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം.

കേസില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്യും. യുണിടാക് എംഡി സന്തോഷ് ഈപ്പനെ കേസില്‍ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷനില്‍ പാര്‍പ്പിട നിര്‍മ്മാണ കരാര്‍ നേടാന്‍ കോഴകൊടുത്തുവെന്ന് നേരത്തെ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ എം ശിവശങ്കര്‍, സ്വപന സുരേഷ് എന്നിവരേയും ചോദ്യം ചെയ്തേക്കും.

സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കേസുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി സിബിഐ യോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിബിഐ അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *