മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടിയില്‍ വളരെ സന്തോഷമുണ്ടെന്ന് അതിജീവിത.താൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസിലെ ചില ആശങ്കകൾ കോടതിയിൽ ഉന്നയിക്കുകയായിരുന്നു. അത് സർക്കാരിനെതിരെ എന്ന നിലയിൽ കൺവേ ചെയ്യപ്പെട്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും അദ്ദേഹത്തെ കാര്യങ്ങള്‍ കൃത്യമായി ധരിപ്പിക്കാന്‍ സാധിച്ചതായും അതിജീവിത പ്രതികരിച്ചു. സത്യാവസ്ഥ പുറത്തുവരണമെന്നും മന്ത്രിമാരുടെ വിമര്‍ശനത്തില്‍ ഒന്നും പറയാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് പേജുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതായും നടി പറഞ്ഞു. ഖ്യമന്ത്രിയെ കാണേണ്ട കൃത്യമായ സമയം ഇതാണ് എന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടത്.’

‘ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങളെ അതിജീവിത നിഷേധിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വ്യാഖ്യാനങ്ങളെല്ലാം തെറ്റാണ്. ആരുടേയും വായ അടച്ചുവെയ്ക്കാന്‍ കഴിയില്ല. പോരാടാന്‍ തയ്യാറാണ്. ശക്തമായി മുന്നോട്ടുപോകും. സത്യാവസ്ഥ പുറത്തുവരണം. എനിക്ക് നീതി കിട്ടണം’ എന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *