വാഗമണിലെ തേയില എസ്റ്റേറ്റില്‍ ഓഫ് റോഡ് ഡ്രൈവിംഗ് നടത്തിയ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ്ജ് ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി. ജോജു ആര്‍ടിഒ ഓഫീസിലെത്തിയത് ചൊവ്വാഴ്ചയാണ്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആര്‍ടിഒ ജോജു ജോര്‍ജ്ജിന് നോട്ടീസ് അയച്ചിരുന്നു.

അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം, ഓഫ്റോഡ് ഡ്രൈവ് കേസില്‍ നടന്‍ ജോജു ജോര്‍ജ് ഉള്‍പ്പെടെ മത്സരത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് വാഗമണ്‍ പോലീസ് നോട്ടീസ് അയച്ചു. ഓഫ്റോഡ് ഡ്രൈവില്‍ ഉപയോഗിച്ച വാഹനങ്ങളും അതിന്റെ രേഖകളുമായി 15 ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പോലീസ് ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുള്ള നോട്ടീസിന് പുറമെയാണ് പോലീസ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് പോലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *