കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന ശിവകുമാര്‍ താന്‍ തെറ്റുകാരനല്ല എന്ന് പറഞ്ഞുകൊണ്ട് നേരത്തേ രംഗത്തെത്തിയിരുന്നു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെന്നെ തൂക്കിലേറ്റട്ടെ, നിശബ്ദനായിരിക്കാന്‍ തയ്യാറല്ല, താന്‍ ഒരു ഘട്ടത്തിലും ആരേയും വഞ്ചിച്ചിട്ടില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.

‘മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാന്‍ ചെയ്തിച്ചില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല’- ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമെന്നും താനും തന്റെ ഇച്ഛാശക്തിയും കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017ല്‍ കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ സുഹൃത്തായ വ്യവസായിയുടെ പണമാണെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ഹൈക്കോടതിയാണ് ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം.

Leave a Reply

Your email address will not be published. Required fields are marked *