പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു കേരളത്തില്‍ തിരിച്ച് വരുന്നത് വരെ ഇടക്കാല ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി അറിയിച്ചു. നാട്ടില്‍ എത്തിയതിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

ഈ മാസം 30ന് കേരളത്തിലെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചത്. അതേസമയം, മെയ് 30ന് തിരിച്ചെത്തുന്ന വിജയ് ബാബുവിനെ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.

വിജയ് ബാബു നിയമത്തില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്നും, സാധാരണ പൗരനുള്ള അവകാശമേ അനുവദിക്കാവു എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നടനെതിരേയുളള ആരോപണങ്ങള്‍ ഗൗരവമുളളതാണെന്നും നിയമത്തിന്റെ ഒരു കാരുണ്യവും അര്‍ഹിക്കുന്നയാളല്ലെന്നും എഡിജിപി പറഞ്ഞു. ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് എടുക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസ് നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *