രാജ്യത്ത് വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം തുക വർധിപ്പിച്ച് കേന്ദ്രം.1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി ഉയ‍ർത്തിയിട്ടുണ്ട്. നിലവിൽ 2072 രൂപയാണ് ഈ വിഭാഗത്തിലെ പ്രീമിയം. 1500 സിസി കാറുകൾക്ക് 3416 രൂപയും (നിലവിൽ 3221) ആയി നിശ്ചയിച്ചു. അതേസമയം 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 7890 രൂപയാക്കിയിട്ടുണ്ട്. നിലവിലിത് 7897 രൂപയാണ്.വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് 15% ഡിസ്‌കൗണ്ട് വിന്റേജ് കാറുകള്‍ക്ക് 50% ഡിസ്‌കൗണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 15%വും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.5%വും ഡിസ്‌കൗണ്ടും പുതിയ പ്രീമിയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.ചരക്ക് വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയവും വർധിപ്പിച്ചു. 12 മുതൽ 20 കിലോ ടൺ വരെ ഭാരമുള്ള ചരക്ക് വാഹനങ്ങൾക്ക് 35313 രൂപയാണ് പ്രീമിയം 1899 രൂപയുടെ വർധനവാണ് ഉണ്ടായത്. 40 ടണ്ണിനു മുകളിൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾക്ക് പ്രീമിയം തുകയിലും 2726 രൂപയുടെ വർധനവുണ്ടായി. updating

Leave a Reply

Your email address will not be published. Required fields are marked *