പാലക്കാട്ടെ ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാള്‍ക്ക് കഴുത്തിന് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കുത്തേറ്റത്.ഒപ്പം ജോലി ചെയ്ത് വരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സിറ്റി ലോഡ്ജില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രിയം എന്ന ചിത്രത്തിന്റെ പാക്കപ്പ് കഴിഞ്ഞ് പുലർച്ചെയോടെയാണ് ഇരുവരും മഞ്ഞക്കുളത്തെ ലോഡ്ജിലെത്തിയത്.പ്രൊഡക്ഷൻ യൂണിറ്റിൽ ജോലി ചെയ്യുന്ന ഇരുവരും ഷൂട്ടിംഗ് സമയത്തുണ്ടായ തർക്കത്തെക്കുറിച്ച് സംസാരിച്ച് വാക്കേറ്റത്തിൽ കടക്കുകയായിരുന്നു .പിന്നീട് ഉത്തമൻ, ഷിജാബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഷിജാബ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *