മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ ദളിത് യുവാവിനെ വെട്ടിക്കൊന്നു. മംഗളൂരു കല്‍ബുര്‍ഗിയിലാണ് സംഭവം. യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തും ചേര്‍ന്നാണ് വെട്ടിക്കൊന്നത്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കല്‍ബുര്‍ഗി സ്വദേശി വിജയ് കാംബ്ലെ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഷഹാബുദ്ദീന്‍ , നവാസ് എന്നിവരാണ് കൊലപാതകക്കേസില്‍ അറസ്റ്റിലായത്. ഇവരുടെ ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിരായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം.

ആറുമാസം മുന്‍പ് ഷഹാബുദ്ദീന്‍ വിജയ് കാംബ്ലെയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു ഫോണ്‍ കോള്‍ വന്നതിനു ശേഷം പുറത്തേക്ക് പോയ കാംബ്ലെയെപ്പറ്റി വിവരം ഒന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കൊല്ലപ്പെട്ട വിവരം അറിയുന്നതെന്ന് അമ്മ പറഞ്ഞു.

വിജയ് കാംബ്ലെയെ വിളിച്ചു വരുത്തി കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അതി ക്രൂരമായ രീതിയിലാണ് കൊല നടത്തിയതെന്നും സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും കല്‍ബുര്‍ഗി എസ്പി ഇഷ പന്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *