സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)യും ജെ ഡി റ്റി സംയുക്തമായി പത്താംക്ലാസ് വിദ്യാർഥികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. സിജിയുടെ സപ്പോർട്ടഡ് ആക്ടീവ് ഫോസ്റ്റർ അസിസ്റ്റന്റ് (സഫ) പ്രോജക്ടിന്റെ കീഴിൽ സംഘടിപ്പിച്ച ക്യാമ്പ് സഫ പ്രൊജക്ട് ഡയറക്ടർ ഹമദ് അബ്ദു റഹിമാൻ ഉദ്ഘാടനം നിർവഹിച്ചു.
44 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ഡയറക്ടർ ഷാനവാസ് എ കെ അധ്യക്ഷത വഹിച്ചു. ജെ ഡി ടി ക്യാമ്പസ് മാനേജർ അഫ്സൽ റിയാസ്, മെന്റർമാരായ സുബൈർ കെ, ജസീല, സിജി ഫാക്കൽറ്റിമാരായ സലീന കെ, റഹിയാന ബീഗം, ഫരീദ സലാം, ക്യാമ്പ് കോഡിനേറ്റർ ഹസൻ സാലിം കെ സി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു
