പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനല്ല മുന്‍ഗണനയെന്നും ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യാത്തത് ഉത്പാദന ക്ഷമത കുറയാന്‍ കാരണമാണെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാനേജ്‌മെന്റ് നിലപാട് അറിയിച്ചത്.

സ്ഥാപനത്തിനൊപ്പം നില്‍ക്കുന്നതിനു പകരം മാനേജ്‌മെന്റിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്. രക്ഷപ്പെടുത്താന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുമ്പോള്‍ എതിര്‍ക്കുന്നു. 12 മണിക്കൂര്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ തിങ്കളാഴ്ചയാണ് സത്യവാങ്മൂലം നല്‍കിയത്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി എങ്കിലും നിത്യചെലവിന് പണം തികയുന്നില്ല. 600 ബസുകള്‍ കട്ടപ്പുറത്താണ്. ഇവ നിരത്തിലിറക്കണമെങ്കില്‍ ജീവനക്കാര്‍ക്ക് 12 മണിക്കൂര്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ്.

രക്ഷപ്പെടുത്താന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുമ്പോള്‍ ജീവനക്കാര്‍ എതിര്‍ക്കുകയാണ്. സ്ഥാപനത്തിനൊപ്പം നില്‍ക്കുന്നതിന് പകരം മാനേജ്‌മെന്റിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ ഒക്ടോബര്‍ മാസത്തോടെ പ്രതിമാസം 200 കോടി രൂപ ടിക്കറ്റ് വരുമാനത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *