കരീറ്റിപ്പറമ്പ് ഡിവിഷന്‍ പതിനൊന്നില്‍ കൊളമ്പലത്ത് പുഴയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലുമായി കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പോലീസ്. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

സമീപത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് പോലീസ് ശ്രമം. സംഭവത്തില്‍ പോലീസിലും ഹെല്‍ത്ത് വിഭാഗത്തിലും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ സാമൂഹിക സംഘടനകള്‍ പ്രതികരിച്ചിരുന്നു.

മാലിന്യ തള്ളിയവര്‍ക്കെതിരെ മാതൃകപരമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *