കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത് കണ്ടെത്തി കസ്റ്റംസ്. രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. യാത്രക്കാരന്റെ ഇരുകാലുകളിലും വെച്ചുകെട്ടിയായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നാദാപുരം സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. വിമാനമിറങ്ങി ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേരെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്ദമംഗലം സ്വദേശി കബീര്‍ എന്നിവരാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് സ്വര്‍ണ്ണം പിടിച്ചത്.
