Results, Presentations, and Announcements

കോഴിയിറച്ചി വില 150 ആയി നിശ്ചയിച്ചു

കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്പൈ ഓഫീസറും റേഷനിംഗ് ഇന്‍സ്പക്ടര്‍മാരും വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 140 മുതല്‍ 170 രൂപ വരെ ഈടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരമാവധി വില്പന വില കിലോഗ്രാമിന് 150 രൂപയായി നിശ്ചയിച്ചതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി : അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്ക് യോഗ്യതഉള്ളവർക്ക് അപേക്ഷിക്കാം.
ഫോണ്‍ : 9526415698.

ഗതാഗതം നിരോധിച്ചു

കുറ്റിക്കാട്ടൂര്‍ – മുണ്ടുപാലം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച (ഏപ്രില്‍ 30 ) മുതല്‍ ഗതാഗതം നിരോധിച്ചു. മുണ്ടുപാലത്തുനിന്നും കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പൂനത്തില്‍ ബസാര്‍ – കീഴ്മാട് – വെളളിപ്പറമ്പ് വഴിയും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *