കുന്ദമംഗലത്ത് ലോട്ടറി കച്ചവടക്കാരനെ ഓട്ടോയില്‍ തട്ടികൊണ്ടു പോയി പണം കവര്‍ന്നു. കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന രാമന് (രാമേട്ടന്) എന്നയാളെയാണ് തട്ടികൊണ്ടു പോയത്. വ്യാഴാഴ്ച വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്ന രാമനെ പതിമംഗലം ഭാഗത്ത് വച്ച് പരിചയം നടിച്ച് ഓട്ടോയില്‍ കൂട്ടികൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ചായകുടിക്കാനെന്ന വ്യജേന ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം കവരുകയുമായിരുന്നു. 2000 രൂപയാണ് കവര്‍ന്നത്.
മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരനാണ് രാമന്. റിട്ടയര്‍മെന്റിനു ശേഷം ഓട്ടോ ഓടിക്കുമായിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളും കാരണം ലോട്ടറി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ ആറ് മാസമായി കുന്ദമംഗലത്ത് ലോട്ടറി കച്ചവടം ചെയ്യുന്നു. കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഓട്ടോക്കാരനെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്.
