കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധവുമായി കുന്ദമംഗലത്ത് ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ച് നടത്തി എസ് എഫ് ഐ.ജില്ല സെക്രട്ടറിയേറ്റ് അംഗം നന്ദന മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അശ്വിൻ ടി എം,ഏരിയ ജനറൽ സെക്രട്ടറി യാസിൻ അധ്യക്ഷത വഹിച്ചു.

അതേസമയം, കുറഞ്ഞ കാലയളവിലേക്ക് ഇന്ത്യന്‍ സേനകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ വെള്ളയമ്പലത്തെ രാജ്ഭവനിലേക്കാണ് ഇന്ന് രാവിലെ കൂറ്റൻ റാലി നടന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. ‘അഗ്നിപഥ്’ പദ്ധതി എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉദ്യോഗാർത്ഥികളുടെ റാലി. ഇതേ ആവശ്യമുന്നയിച്ച് കോഴിക്കോട്ടും പ്രതിഷേധ പ്രകടനം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *