ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച വാർത്ത നൽകിയതിന് കുന്ദമംഗലം പ്രസ്ക്ലബ്ബ് പ്രസിഡന്റും ജനശബ്ദം, കുന്ദമംഗലം ന്യുസ് പോർട്ടലുകളുടെ ചീഫ് എഡിറ്ററുമായ എം. സിബ്ഗത്തുള്ളക്ക് നേരെയുള്ള വധഭീഷണി അപലപനീയമെന്ന് വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ഭീഷണിപ്പെടുത്തൽ അനുവദിക്കാൻ കഴിയില്ലെന്നും പൊതു സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. എം.എ. സുമയ്യ, സലീം മേലേടത്ത്, എൻ.ജാബിർ, പി.എം.ശരീഫുദ്ധീൻ, എം.സി. മജീദ്, എം.പി. അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.കൂടാതെ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം യൂണിറ്റും ,കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കിഴക്കയിൽ ഷമീലും പ്രതിഷേധം അറിയിച്ചു
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
