രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തല്ലെന്ന് കാനം ചൂണ്ടികാട്ടി.

ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണ് ഉണ്ടായത്. ജനാധിപത്യമര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങള്‍ അംഗീകരിക്കാനാകില്ല. ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ല അതെന്ന് കാനം പറഞ്ഞു. അതതു രാഷ്ട്രീയകക്ഷികളും അതതു പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണം. മറ്റാര്‍ക്കും ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു.

എംപി എന്ന നിലയില്‍ രാഹുലിന് പരാജയങ്ങളുണ്ടാകും. വോട്ടുചെയ്തപ്പോള്‍ ഓര്‍ക്കണം, ഒരു എംപി എന്ന നിലയില്‍ ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാല്‍ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന്. രാഹുല്‍ഗാന്ധിയുടെ ഇഡി കേസുമായി പ്രതിഷേധത്തെ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ഇഡി കേസിന് കാരണം രാഹുല്‍ഗാന്ധിയുടെ കയ്യിലിരിപ്പുകൊണ്ടാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *