ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്റ് നിർമാണവുമായി മുന്നോട്ടുപോകാനുള്ള കോര്പറേഷന് തീരുമാനത്തിനെതിരെ വൻ പ്രതിഷേധം.വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. മലിന ജല സംസ്കരണ പ്ലാന്റ് നിർമാണം ഇന്ന് ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. നാട്ടുകാർ സംഘടിക്കും മുൻപ് തന്നെ ഉദ്യോഗസ്ഥർ നിർമാണ സ്ഥലത്ത് കയറുകയായിരുന്നു. നിർമാണം തുടങ്ങിയതിനു പിന്നാലെ സമരക്കാർ മാർച്ച് ആരംഭിച്ചു. ദേശീയ പാത ഉപരോധിക്കാനും നീക്കമുണ്ടായി നടക്കാവിൽ കണ്ണൂർ റോഡ് സമരക്കാർ ഉപരോധിച്ചു.മേയര്‍ ഭവനിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ മാർച്ച് നടത്തി.
മലിനജല പ്ലാന്റ് നിർമാണത്തിനെതിരായി നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്റെ ഓഫീസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
