ഉഉക്രൈന്‍ നഗരമായ ക്രിമെന്‍ചുക്കിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ മരിച്ചു. 56 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ 25 പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മിസൈലുകള്‍ പതിക്കുമ്പോള്‍ ആയിരത്തിലധികം ആളുകള്‍ മാളില്‍ ഉണ്ടായിരുന്നതായി ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. മാള്‍ പൂര്‍ണമായും കത്തിനശിച്ചെന്നും മരണ സംഖ്യ കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. മാളില്‍ തീ പടരുന്നതിന്റേയും രക്ഷാ പ്രവര്‍ത്തനത്തിന്റേയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. റഷ്യയില്‍ നിന്ന് മാന്യതയും മനുഷ്യത്വവും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

മാളില്‍ തിരക്കുള്ള സമയം കൃത്യമായി മനസ്സിലാക്കി മുന്‍കൂട്ടി പദ്ധതിയിട്ട മിസൈല്‍ ആക്രമണമാണ് റഷ്യ നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. കപ്പല്‍വേധ മിസൈലുകളായ കെഎച്ച്- 22 ആണ് പതിച്ചതെന്നും തെക്കന്‍ റഷ്യയിലെ കീസ്‌ക്കില്‍ നിന്നുമാണ് അക്രമം നടന്നതെന്നുമാണ് ഉക്രൈന്‍ വ്യോമായന മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ നടത്തിയ ആക്രമണത്തെ ‘മ്ലേച്ഛമായ ആക്രമണം’ എന്ന് ജി 7 രാജ്യങ്ങളും അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *