കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ.മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്പോള്‍ ആഹാ… രാഹുലിന് നേരെ വരുമ്പോള്‍ ഓഹോ…എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഹുലിന്റെ കാര്യത്തില്‍ ഇ.ഡിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇവിടെ അവരുടെ വക്താക്കളാകുന്നുവെന്നും ശൈലജ പറഞ്ഞു.ഇപി ജയരാജന്‍ വിമാനത്തില്‍ പ്രതിഷേധക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയതിനെയും ശൈലജ നിയമസഭയിൽ ന്യായീകരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോയെന്ന് കെ.കെ ശൈലജ ചോദിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും ശൈലജ വിമര്‍ശിച്ചു. സതീശന്‍ എത്രമാത്രം തരംതാഴാന്‍ കഴിയുന്നുവോ അത്രമാത്രം തരംതാഴുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം മുങ്ങിത്താഴാന്‍ പോകുന്ന കോണ്‍ഗ്രസിന് കച്ചിത്തുരുമ്പാണ്. തൃക്കാക്കരയിലെ വിജയം പണം കൊടുത്ത് നേടിയതാണോ?. ട്വന്റി-ട്വന്റി, എസ്ഡിപിഐ, ബിജെപി, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവയുടേയെല്ലാം കൂട്ടുപിടിച്ച് ഒരു സീറ്റ് നിലനിര്‍ത്തിയതിന്റെ അഹങ്കാരമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്. എല്ലാ വര്‍ഗീയവാദികളേയും അരാജകവാദികളേയും കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് വളരെ തരംതാണുപോയിയെന്നും കെ കെ ശൈലജ പറഞ്ഞു.

ഓഫിസ് ആക്രമണം ശരിയല്ലാത്തത് കൊണ്ടാണ് എസ്എഫ്‌ഐ നിലപാട് തള്ളിയതെന്ന് കെ.കെ ശൈലജ പറഞ്ഞു . ഓഫിസ് ആക്രമണമെന്നത് യുഡിഎഫ് ശൈലി. മാന്യതയുണ്ടെങ്കിൽ വിമാനത്തിലെ പ്രതിഷേധത്തെ തള്ളി പറയണം.

Leave a Reply

Your email address will not be published. Required fields are marked *