കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു.കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് മൈസൂരിന് സമീപം നഞ്ചൻകോട് വെച്ച് അപകടത്തിൽപെടുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്കും അഞ്ച് യാത്രക്കാർക്കും സാരമായ പരിക്കേറ്റു.ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ‍ 37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരായി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *