സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന ഉള്‍പ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സേനയുടെ സുരക്ഷ നല്‍കാനാവില്ലെന്നും ജില്ലാ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇഡി അറയിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് ഇ.ഡി. സുരക്ഷ ഒരുക്കി നല്‍കുന്നതിനുള്ള സംവിധാനം തങ്ങള്‍ക്കില്ലെന്നും ഇ.ഡി വ്യക്തമാക്കി. ഇഡി സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെയാണ് സമീപിക്കേണ്ടതെന്നും, സ്വപ്നയുടെ ഹര്‍ജിയോടു പ്രതികരിച്ചുകൊണ്ട് ഇഡി അറിയിച്ചു.

കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. നേരത്തെ കോടതിയില്‍ 164 മൊഴി നല്‍കിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *