നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയത്തിനു പിന്നാലെഒന്നാം പിണറായി സര്‍ക്കാര്‍ ഇന്ന് രാജി സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഏഴിനോ പത്തിനോ നടക്കാന്‍ സാധ്യതയുണ്ട്.

ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് ഈ മന്ത്രിസഭയെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ അനുവദിക്കും. വിജയികളെ വിജ്ഞാപനംചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും.

എല്‍.ഡി.എഫ്. മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുന്നതോടെ മന്ത്രിസഭാ രൂപവത്കരണത്തിന് അദ്ദേഹം ക്ഷണിക്കും.

ബുധനാഴ്ച മുതല്‍ ഒമ്പതാം തീയതിവരെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ പത്തിന് സത്യപ്രതിജ്ഞ നടക്കാനാണ് കൂടുതല്‍ സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *