നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി.

പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി എഴുതിയത്..

ഇടതുപക്ഷം തുടര്‍ഭരണം നിലനിര്‍ത്തിയതിനെ അഭിനന്ദിച്ച് നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിക് അബു, നിമിഷ സജയന്‍ തുടങ്ങിയവര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ഇടതുപക്ഷത്തെ അഭിനന്ദിച്ചിരുന്നു.

ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മോഹന്‍ലാല്‍ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *