മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം ആര്‍എസ്എസിന്റെ അഭിപ്രായത്തിന് സമാനമാണെന്നും ആര്‍എസ്എസ് ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി രാജി വെച്ചില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ആര്‍എസ്എസിന്റെ കാഴ്ചപ്പാടിന് സമാനമാണ് സജി ചെറിയാന്റെ കാഴ്ചപ്പാട്. ആര്‍എസ്എസ് സ്ഥാപകനായ ഗോള്‍വാര്‍ക്കര്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ സജി ചെറിയാന്റെ അതേ വാക്കുകള്‍ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ പറഞ്ഞ് എഴുതിപ്പിച്ച ഭരണഘടനയാണ് ഇന്ത്യയുടേത് എന്നാണ്. ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദകറേയും അപമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് പറയനുളളത് ഇത് നിങ്ങളുടെ കൂടി അഭിപ്രായമാണെങ്കില്‍ സജി ചെറിയാനെ നിലനിര്‍ത്തുക, ഇത് നിങ്ങളുടെ അഭിപ്രയാമല്ലെങ്കില്‍ സജി ചെറിയാനോട് രാജി വെക്കാന്‍ ആവശ്യപ്പെടുക. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുക എന്നാണ് സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ഗവര്‍ണറുമാണ്. ഭരണഘടനയെ അവഹേളിച്ചതിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നും സര്‍ക്കാരിന് വിഷയത്തില്‍ മറുപടിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
