2016 ൽ നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നേമം എന്ന സീറ്റ് മുറുകെ പിടിച്ച് കയറിച്ചെന്ന ബിജെപിക്ക് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലമെത്തിയപ്പോള്‍ സംപൂജ്യരായാണ് മടങ്ങേണ്ടി വരുന്നത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷനടക്കം പാര്‍ട്ടിയിലെ താരസ്ഥാനാര്‍ത്ഥികളെല്ലാം പരാജപ്പെട്ട തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതവും കുറഞ്ഞിട്ടുണ്ടെന്നുള്ളതാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.എന്നാൽ ഇതിന് ശേഷം കേരളത്തിലെ ബി ജെ പി ക്ക് ഒരു നേതൃമാറ്റത്തിനായുള്ള ആവിശ്യം ശക്തമാണ് കൂടാതെ പാർട്ടിയിലെ ചേരിപ്പോര് ഇപ്പോൾ പതിയെ പരസ്യ മാകാനും തുടങ്ങിയിട്ടുണ്ട് .നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേരിപ്പോരും പാർട്ടിയിൽ ശക്തമാണ്.പാർട്ടിയിൽ നേതൃമാറ്റത്തിനായി ശക്തമായി ശോഭ സുരേന്ദ്രൻ പക്ഷവും കൃഷണദാസ് പക്ഷവും ആവശ്യപ്പെടാൻ ആണ് സാധ്യത.
തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ 35 സീറ്റുകള്‍ വരെ പ്രഖ്യാപിച്ച ബി ജെപി ക്ക് ഇത്തവണ വോട്ട് ശതമാനം കൂടെ കൂട്ടാൻ സാധിച്ചില്ല എന്നത് ഏറെ ചർച്ചയാകുന്നുണ്ട് 2016 -ലെ 15.01 ശതമാനം വോട്ടുവിഹിതത്തില്‍ നിന്ന് 11.30 ശതമാനത്തിലേക്കാണ് ഇത്തവണ ബിജെപിയുടെ വീഴ്ച. കോഴിക്കോട് മിക്ക സഥലങ്ങളിലും ബി ജെ പി യുടെ വോട്ട് ശതമാനം കുറഞ്ഞത് അയ്യായിരത്തിനും ഇടയിൽ അല്ലെങ്കിൽ അതിനു മുകളിലേക്ക് വ്യത്യാസത്തിലാണ്.നല്ല രീതിയിലെ പണം ചിലവാക്കലിലും പ്രചാരണ പ്രവർത്തനങ്ങളിലും ബി ജെപി യെ സംബദ്ധിച്ച് ഫലവത്തായില്ല എന്ന് വേണം പറയാൻ ഒരുപക്ഷെ ബൂത്ത് തലത്തിൽ വരെയുള്ള പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് വേണം പറയാൻ.
മഞ്ചേശ്വരത്തേക്കും കോന്നിയിലേക്കും മാറി മാറി പറന്ന കെ സുരേന്ദ്രന് രണ്ടിടത്തും ദയനീയമായ പരാജയം ഏറ്റുവാങ്ങി. മഞ്ചേശ്വരത്തെ രണ്ടാം സ്ഥാനം നിലനിര്‍ത്താനായപ്പോള്‍ 2016-ലെ 89 ല്‍ നിന്ന് വോട്ടുവ്യത്യാസം ഉയര്‍ന്ന് ഇത്തവണ 745 വോട്ടുകള്‍ക്കാണ് പരാജയം. കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിനെക്കാള്‍ 6975 വോട്ടുകള്‍ കുറവാണ് സുരേന്ദ്രന് നേടിയിരിക്കുന്നത്.
ശബരിമല വിഷയം പത്തനംതിട്ട ജില്ലയിലേക്കാള്‍ ചര്‍ച്ചയായ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്താണ് ശോഭാ സുരേന്ദ്രന്. വിജയമുറപ്പാണെന്ന് പ്രഖ്യാപിച്ച് മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രനോട്് 23,497 വോട്ടുകള്‍ക്കാണ് ശോഭാസുരേന്ദ്രന് പരാജയപ്പെട്ടത്.പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ മുതല്‍ അമിത് ഷായും യോഗി ആദിത്യനാഥും അടക്കമുള്ള ദേശീയ നേതാക്കളുടെ നിര തന്നെ പ്രചാരണത്തിനിറങ്ങിയ സംസ്ഥാനത്ത് ബിജെപി ദേശീയ നേതാക്കളുടെ കണക്കു കൂട്ടിലുകള്‍ കൂടിയാണ് തെറ്റിയിരിക്കുന്നത്. ഏതായാലും നേതൃത്വത്തില്‍ അഴിച്ചുപണിക്കുള്ള ആവശ്യം മുറുകുകയാണ്.ഇനി തിരഞ്ഞെടുപ്പിൽ എവിടെയാണ് പിഴച്ചതെന്ന് അറിയാൻ ബിജെപി നിയോഗിച്ച പ്രത്യേക സമിതി അന്വേഷിക്കും
