വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അഭിഭാഷകൻ അഡ്വ.നവനീത് എം നാഥിന് ജാമ്യം.ഹൈക്കോടതിയാണ് ജാമ്യം നൽകിയത്വി.വാഹ വാഗ്ദാന ലംഘനത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന്, ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഭിപ്രായപ്പെട്ടു.സ്നേഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വാഗ്ദാനലംഘനമാണെന്നും വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.ലിവ് ഇന്‍ ബന്ധങ്ങള്‍ ഇപ്പോള്‍ സാധാരണമാണെന്നും അതു തുടര്‍ന്നു പോവാനാവില്ലെന്നു കണ്ട് ഒരാള്‍ പിന്‍മാറിയാല്‍ അയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ലൈംഗിക ബന്ധം സ്്ത്രീയുടെ സമ്മതത്തോടെയാണ് നടന്നത് എന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.വിദേശ രാജ്യങ്ങളിലേതു പോലെ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലിവ് ഇന്‍ ബന്ധങ്ങള്‍ സാധാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *