പി ടി ഉഷയെ വിമർശിച്ച സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍.പി ടി ഉഷയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ എളമരം കരീം രംഗത്തെത്തിയിരുന്നു.സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു എളമരം കരീമിന്റെ പ്രതികരണം. പി.ടി. ഉഷയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.എളമരം കരീം എന്ന മേല്‍വിലാസത്തില്‍ കത്തയച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലെത്തുമോ സിപിഎം ഓഫീസിലെത്തുമോ എന്നാണ് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ. എന്താണെന്നറിയാമോ ? പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേൽവിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടിൽ കൃത്യമായി എത്തുമായിരുന്നു .
എളമരം കരീം, ഇന്ത്യ എന്ന മേൽ വിലാസത്തിൽ കത്ത് വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ കൊടുക്കണോ സിപിഎം ആപ്പീസിൽ കൊടുക്കണോ അതോ എൻ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം .
തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച്‌ വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് , ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകൾ കൊണ്ട് വന്ന സുവർണ ചരിത്രമാണ്. സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാർട്ടി ചീട്ടിൽ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *