കുന്ദമംഗലം ഉപജില്ല എയ്റോബിക് ടീമിനുള്ള ജെഴ്സി വിതരണവും കെജെ പോളിനെ ആദരിക്കല്‍ ചടങ്ങും നടത്തി. കുന്ദമംഗലം നിയോജക മണ്ഡലം എം.എല്‍.എ പിടിഎ റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ എയ്റോബിക് പരിശീലനം നേടിയ കുട്ടികള്‍ക്കുള്ള ജെഴ്സി വിതരണം നടന്നു. കുന്ദമംഗലം ഉപജില്ലയിലെ ഓരോ സ്‌ക്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത മൂന്ന് കുട്ടികള്‍ക്കും ടീച്ചേഴ്സിനും എം.എല്‍.എ പിടിഎ റഹീം ജെഴ്സി നല്‍കി.

കൂടാതെ, കുന്ദമംഗലം ഉപജില്ലയില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച എഇഒ കെജെ പോളിന് പിടിഎ റഹീം മൊമന്റോ നല്‍കി ആദരിച്ചു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍ മുഖ്യാതിഥിയായി. സ്വാഗതം കെജെ പോള്‍, റിപ്പോര്‍ട്ട് അവതരിപ്പിച്ചത് സബ് ജില്ല സ്‌ക്കൂള്‍ ഗെയിം അസോസിയേഷന്‍ സെക്രട്ടറി എ.കെ മുഹമ്മദ് അഷ്‌റഫ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍ ഷിയോലാല്‍, സിഎം ബൈജു, പ്രസ്‌ക്ലബ് പ്രസിഡന്റ് എം സിഗബത്തുള്ള, റോഷ്‌നി ജി.എസ്, മുസൂഫ് സിദ്ധീഖ്, എംപി മുഹമ്മദ് ഇസ്ഹാഖ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സികെ വിനോദ് കുമാര്‍ നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *