അവശ്യസാധനങ്ങളുടെ വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ശിവന്റെ വേഷം ധരിച്ച് പ്രതിഷേധിച്ച ബിരിഞ്ചി ബോറ എന്ന യുവാവിനെ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച നഗാവിലായിരുന്നു യുവാവിന്റെ പ്രതിഷേധം. പാര്‍വതിയുടെ വേഷമിട്ട സഹഅഭിനേത്രി പരിഷ്മിതയോടൊപ്പം ശിവന്റെ വേഷഭാവങ്ങളോടെ ബൈക്കിലെത്തിയ ബിരിഞ്ചി ബൈക്ക് നിര്‍ത്തി പെട്രോള്‍ തീര്‍ന്നതായി അഭിനയിച്ചു കൊണ്ട് മോദി സര്‍ക്കാരിന് കീഴില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതിനെതിരെ പ്രതിഷേധിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ശിവനും പാര്‍വതിയും തമ്മിലുള്ള കലഹത്തിന്റെ രൂപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും വിലവര്‍ധനവിനെതിരെയും ബിരിഞ്ചി ശബ്ദമുയര്‍ത്തുകയും വിലവര്‍ധനവിനെതിരെ പ്രതികരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇരുവരുടേയും പ്രതിഷേധത്തിന് കാണികളേറുകയും പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.വിശ്വഹിന്ദു പരിഷദ്, ബജ്രംഗ് ദള്‍ തുടങ്ങിയ മതസംഘടനകള്‍ സംഭവത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *