നടിയെ ആക്രമിച്ച കേസില്‍ ആര്.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ.ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്ന് ജിൻസൺ പറഞ്ഞു.‘ജയിലില്‍ വച്ച് കത്തെഴുതിയത് വിപിന്‍ലാലാണ്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ പറഞ്ഞു. സുനി ചെരുപ്പില്‍ ഫോണ്‍ കടത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട് എന്നും ജിന്സണ് പറഞ്ഞു.‘ആര് ശ്രീലേഖ ശുദ്ധ അസംബന്ധമാണ് വിളിച്ചുപറയുന്നത്. അവരിതൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ല. മാധ്യമങ്ങളിലും മറ്റും കണ്ടും വായിച്ചുമുള്ള അറിവേ ഇക്കാര്യത്തില്‍ ശ്രീലേഖയ്ക്കുള്ളൂ.ദിലീപിനെതിരായ തെളിവുകളില്‍ പലതും കോടതിക്ക് ബോധ്യപ്പെട്ടതാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളും തെളിയിക്കപ്പെട്ടതാണ്. എന്തുകൊണ്ടാണ് ശ്രീലേഖ ഇപ്പോഴീ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്ക്കും അറിയാം. വെറുതെ ഇങ്ങനെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ശരിക്കും മറുപടി പറയേണ്ട കാര്യമില്ല.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
