സംരംഭകരെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നിയമപരവും മറ്റ് സാങ്കേതിക സഹായങ്ങൾ നൽകുന്നതിനുമായി നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ സംരംഭക ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായത്തോടെയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്.

ആഴ്ചയിൽ എല്ലാ ദിവസവും ഹെൽപ് ഡെസ്കിന്റെ സഹായം ലഭ്യമാകുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു കാട്ടാളി അറിയിച്ചു. പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഹെൽപ് ഡെസ്ക് സേവനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 9188827759

Leave a Reply

Your email address will not be published. Required fields are marked *