ഒമാനിലെ സലാലയില്‍ തിരമാലയില്‍പ്പെട്ട് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഒഴുകി പോകുന്ന ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യം പുറത്ത്. ദാഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഗ്സെയില്‍ ബീച്ചില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് അപ്രതീക്ഷിതമായെത്തിയ കൂറ്റന്‍ തിരയില്‍ അകപ്പെട്ടത്.

മൂന്നു കുട്ടികളടക്കം എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്‌സെയില്‍ ബീച്ചില്‍ തിരമാലയില്‍പ്പെട്ടു കടലില്‍ വീണത്. മൂന്നു പേരെ ഉടന്‍ രക്ഷപ്പെടുത്തി. സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്നു ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ അകപ്പെടുകയായിരുന്നു ഇവര്‍. ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.

കടല്‍ത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യന്‍ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ശശികാന്ത് (42), ഇയാളുടെ ആറു വയസുകാരനായ മകന്‍ ശ്രേയസ് എന്നിവരുടെ മൃതദേങ്ങളാണ് കണ്ടെത്തിയത്. ശശികാന്തിന്റെ മകള്‍ ശ്രേയയെ (9) ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടത്തില്‍ കാണാതായ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *