താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഗതാഗത കുരുക്ക്.ആറാം വളവിനും ഏഴാംവളവിനും ഇടയിലാണ് മരങ്ങൾ വീണത്.മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിന് പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിന് ശേഷം മരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ ചാലിയാറിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നു. ഇതോടെ മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുലിയപ്പുറം, കേച്ചേരിക്കുന്ന് ഭാഗങ്ങളിലാണ് വെള്ളം കയറിയത്. വീട്ടുകാർ ബന്ധു വീടുകളിലേക്ക് മാറി.

Leave a Reply

Your email address will not be published. Required fields are marked *