അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ തള്ളി എം.എം.മണി എംഎൽഎ.രുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട, കയ്യിൽ വെച്ചേരെ എന്നാണ് എം എംമണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്. വിഷയത്തിൽ യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.

ചിമ്പാൻസിയുടെ ശരീരത്തിൽ എം എം മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ സുധാകരന്റെ പരാമർശം. മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസുകാർ എത്തിയത്. ചിമ്പാൻസിയുടെ ചിത്രത്തിൽ എം എൽ എയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെ ആണ് കെ സുധാകരന്‍ എംഎം മണിയെ അധിക്ഷേപിച്ചത്.

‘മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നുപോലെയാണെന്നും ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടത്’ എന്നായിരുന്നു സുധാകരന്‍റെ മറുപടി. സുധാകരന്‍റെ അധിക്ഷേപത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
എം എം മണിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

”ഒരുത്തന്റെയും മാപ്പും വേണ്ട ….കോപ്പും വേണ്ട……കയ്യിൽ വെച്ചേരെ … ആവശ്യമുള്ളവർക്ക് കൊടുത്തോളു……ഇവിടെ നിന്നും തരാനൊട്ടില്ല താനും.”

Leave a Reply

Your email address will not be published. Required fields are marked *