സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ക്രൈം നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നല്‍കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാന്‍ തന്നെ നന്ദകുമാര്‍ നിര്‍ബന്ധിക്കുകയായിരുന്നവെന്ന് കാണിച്ച് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വെച്ചാണ് സംഭവം നടന്നത്

സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് ക്രൈം നന്ദകുമാര്‍ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി. അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെസ്ഥാപനം വിട്ടുവെന്നാണ് ജീവനക്കാരിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്

കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ക്രൈം നന്ദകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് നന്ദകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം മന്ത്രി വീണ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ക്രൈം നന്ദകുമാര്‍ അറസ്റ്റിലായിരുന്നു. മന്ത്രിക്കെതിരെ അശ്ലീല ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ സജീവന്‍ നല്‍കിയ പരാതിയിലായിരുന്നു അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *