മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവ്ര‍ത്തകരെ തള്ളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പകര്‍പ്പ് പുറത്ത്. ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.ഇ.പി. ജയരാജൻ മുഖ്യമന്ത്രിക്കു മുന്നിൽ വച്ച് പ്രതിഷേധക്കാറായോ എന്ന് ആക്രോശിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീന്‍റെ മുഖത്ത് ഇടിച്ചു. പ്രതിഷേധിച്ച ഫർസീൻ മജീദിന്‍റെ കഴുത്ത് ജയരാജൻ ഞെരിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നു.പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാറും സുനീഷും ജീവനോടെ വിടില്ലെന്ന് പറഞ്ഞതായും എഫ്‌ഐആറിലുണ്ട്.അതേസമയം, ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുമെതിരെ എയര്‍ക്രാഫ്റ്റ് ആക്ട് ചുമത്തില്ല. കോടതി നിര്‍ദേശിച്ച വകുപ്പുകള്‍ പ്രകാരം മാത്രമായിരിക്കും അന്വേഷണമെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസുകാരുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്തും. തുടര്‍ന്നായിരിക്കും ജയരാജനേയും പേഴ്‌സണല്‍ സ്റ്റാഫിനേയും ചോദ്യം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *