വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം.മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെങ്കിലും പന്നികളില്‍ മാരകമായി ബാധിക്കുന്ന വൈറസാണിതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ പന്നിഫാമുകളിലും നിരീക്ഷണം കര്‍ശനമാക്കാന്‍ നിര്‍ദേശമുണ്ട്. അതേ സമയം മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് മ്യഗ സംരക്ഷണ വകുപ്പ് അറിയിച്ചു.

ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കും.ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പന്നികളെ ബാധിക്കുന്ന അതി ഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികിൽസയോ വാക്സീനോ നിലവിലില്ല. രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെ കൊന്നൊടുക്കാനാണ് നലിവലെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *