രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ നിർമിക്കാൻ ആവശ്യമായ വസ്തുക്കളിൽ കുറവ് അനുഭവപ്പെടുന്നതായി ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

കോവിഡ് വാക്‌സിൻ ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കുവാൻ ആവശ്യമായ വാക്‌സിൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു.ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വെര്‍ച്വല്‍ വാര്‍ഷിക മീറ്റിംഗിന് ഇടയിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *