ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുന്‍ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവര്‍ധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഗോതബായ രാജപക്സെ സര്‍ക്കാര്‍ രാജിവെക്കണമന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ തെരുവുകളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. ജനങ്ങള്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക വസതികളും സര്‍ക്കാര്‍ ഓഫീസുകളും മറ്റും കയ്യേറുകയും ചെയ്തു. അതിനിടെ ഗോതാബായ കുടുംബാംഗങ്ങള്‍ക്കൊപ്പം മാലിദ്വീപിലേക്ക് കടക്കുകയും ചെയ്തു.

പുതിയ ഭരണാധികാരികള്‍ സ്ഥാനമേറ്റെടുത്തെങ്കിലും ശ്രീലങ്കയില്‍ സാമ്പത്തിക സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. എന്നാല്‍ അതേ സമയം, പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഭാഗത്ത് നിന്നും ഇതിനോടകം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *