കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് മുനീബ് എലങ്കമല്‍ നയിക്കുന്ന വിദ്യാഭ്യാസ അവകാശ പ്രക്ഷോഭ യാത്രയുടെ കുന്ദമംഗലം മണ്ഡലം സ്വീകരണ കമ്മിറ്റി രൂപീകരണം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല വൈസ് പ്രസിഡന്റ് സജീര്‍ ടി സി അധ്യക്ഷതയില്‍ നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുസ്തഫ പാലായി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക, ജില്ലയിലെ മുഴുവന്‍ ഗവ. ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തുക, നിലവിലെ ഗവ. കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുക, മാവൂര്‍ ഗ്രാസിം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന പ്രക്ഷോഭ യാത്രക്ക് ജൂലൈ 27 വ്യാഴം 2 മണിക്ക് കുന്ദമംഗലത്ത് സ്വീകരണം നല്‍കും. ചെയര്‍മാന്‍ സിറാജുദ്ദീന്‍ ഇബ്‌നു ഹംസ (പ്രസിഡണ്ട്,വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം മണ്ഡലം) കണവീനര്‍ – മുസ്ലിഹ് പെരിങ്ങോളം (കണ്‍വീനര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുന്ദമംഗലം മണ്ഡലം),
വകുപ്പ് കണ്‍വീനര്‍മാര്‍.

പ്രതിനിധി : ഇ സി റസാഖ്, റന്‍തീസ് കുന്നമംഗലം. പ്രചരണം : അനീസ് മുണ്ടോട്ട്, മുഫീദ് കുറ്റിക്കാട്ടൂര്‍. റിഫ്രഷ്‌മെന്റ് : സലീം മേലെടത്, ലിയാകത്തത് അലി, നൂറുദ്ദീന്‍. മീഡിയ: ദാനിഷ് എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *