കെ.പി.സി.സിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്നും നാളെയുമായി കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിയന്‍ കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ സംഘടനാ ശേഷി ശക്തമാക്കുന്നതിനൊപ്പം 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയാകും.അതേസമയം വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തൻ ശിബിരിൽ പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.. എന്നാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്‌കരണമല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. ‘പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതൊരു ബഹിഷ്‌കരണോ, വിയോജിപ്പോ അല്ല. 202 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അതില്‍ പി പി തങ്കച്ചന്‍, തെന്നല ബാലകൃഷ്ണന്‍, ശരത് ചന്ദ്ര പ്രസാദ് എന്നിവരും പങ്കെടുക്കുന്നില്ല. വി എം സുധീരന് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ തിയ്യതിയില്‍ അസൗകര്യവും അറിയിച്ചിരുന്നു. ഇത്തരം വാര്‍ത്ത നല്‍കി പൊലിമ കളയരുതെന്നാണ് അഭ്യര്‍ത്ഥന.’ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കെ പി സി സി ഭാരവാഹികള്‍ക്കു പുറമേ ഡിസിസി പ്രസിഡന്‍റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുക. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്‍റെ മാതൃകയിലാകും ചര്‍ച്ചകള്‍.
