ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് നീരജ് ചോപ്ര.

നാലാമത്തെ ശ്രമത്തില്‍ 88.13 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര നേട്ടം സ്വന്തമാക്കിയത്. ഗ്രനേഡിയന്‍ അത്ലറ്റ് ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് സ്വര്‍ണ മെഡല്‍. 90.54 മീറ്റര്‍ ദൂരം എറിഞ്ഞാണ് അദ്ദേഹം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.

ഫൈനലില്‍ നീരജിന്റെ ആദ്യ ശ്രമം തന്നെ ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍. മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ കണ്ടെത്തിയ നീരജ് നാലാം ശ്രമത്തിലാണ് വെള്ളിയിലേക്കുള്ള ദൂരം കണ്ടെത്തിയത്. അഞ്ചാമത്തെയും ആറാമത്തെയും ശ്രമം ഫൗളായി. ടോക്കിയോ ഒളിംപിക്സില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാദ്‌ലെജ് വെങ്കലം നേടി.

2003 ല്‍ അഞ്ജു ബോബി ജോര്‍ജ് ആണ് മെഡല്‍ നേടിയ ഇന്ത്യന്‍ താരം. വെങ്കല മെഡല്‍ ആയിരുന്നു അന്ന് അഞ്ജു ബോബി ജോര്‍ജിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *