വാഹനമിടിച്ചു പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച നായ്ക്കളുടെ ശരീരത്തിൽ പെല്ലറ്റ് കണ്ടെത്തി. മൃഗസംരക്ഷകന്‍ പ്രദീപ് പയ്യൂര്‍ ഒരേദിവസം പാലക്കാടുനിന്നും ഗുരുവായൂരില്‍ നിന്നും രക്ഷിച്ച നായ്ക്കളുടെ ശരീരത്തിലാണ് വെടിയുണ്ടകള്‍ കണ്ടത്.ഇദ്ദേഹം നായ്ക്കള്‍ക്കായി പാലക്കാട് സനാതന അനിമല്‍ ആശ്രമം എന്നപേരില്‍ സംരക്ഷണകേന്ദ്രം നടത്തുന്നുണ്ട്. വ്യാഴാഴ്ച പാലക്കാട് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം ഗുരുവായൂരില്‍ എത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനയിലാണ് പെല്ലറ്റ് കണ്ടത്. പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *