കെ റെയിലിന് ബദല്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. ബദല്‍ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിക്കും. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

സില്‍വര്‍ ലൈനിനായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ഡിപിആര്‍ അശാസ്ത്രീയവും പാരിസ്ഥിതിക ദോഷം ഉണ്ടാക്കുന്നതുമാണ്. അത് സാമ്പത്തികമായി നിലനില്‍ക്കാത്ത പദ്ധതിയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേഗത കൂടിയ റെയില്‍ സംവിധാനം ലഭ്യമാക്കാനുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍ ആരായണം എന്ന കാര്യം കേന്ദ്ര റെയില്‍ മന്ത്രിയോട് ആവശ്യപ്പെട്ടതായും വി മുരളീധരന്‍ പറഞ്ഞു. റെയില്‍വേ മന്ത്രി ഇതിനോട് പൂര്‍ണ്ണമായും യോജിച്ചതായും അദ്ദേഹം അറിയിച്ചു.

നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനത്തിനുള്ള ആശങ്കയും മന്ത്രിയെ അറിയിച്ചെന്നും അനുകൂലമായ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും വി.മുരളീധരന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *