കോഴിക്കോട്: കേരളത്തിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എൻട്രൻസ് ട്യൂട്ടോഴ്സ് അസോസിയേഷൻ കേരള ആവശ്യപ്പെട്ടു. ഓരോ വർഷം കഴിയുന്തോറും ദേശീയതലത്തിൽ നടക്കുന്ന വിവിധ മത്സര പരീക്ഷകളിലെ ആദ്യ ആയിരം റാങ്കുകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശങ്കാജനകവും നിരാശപ്പെടുത്തുന്നതുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ എസ്കോള ഓഡിറ്റോറിയത്തിൽ നടന്ന അധ്യാപക സംഗമത്തിൽ കേരളത്തിലെ പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്ന 150ഓളം അധ്യാപകർ പങ്കെടുത്തു. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ സേതുമാധവൻ സംഗമം ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു. എം.സി. മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.

ഐ.ജി.പി. ട്രെയിനർ കുഞ്ഞുമുഹമ്മദ് പുത്തലത്ത് അധ്യാപകർക്കായുള്ള പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. സി.ടി. ഫിറോസ്, നഹാസ്, ആദിൽ, ആസാദ്, മഹേഷ് എന്നിവർ ആശംസകൾ നേർന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള വിദഗ്ധ അധ്യാപകർ വിവിധ സെഷനുകളിൽ പങ്കെടുത്ത് പഠനരീതികൾ, മത്സര പരീക്ഷാ പരിശീലനം, വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *