കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടു പോയതായാണ് പരാതി. ദുബായിൽ നിന്നും മെയ് മാസത്തിലാണ് ഇയാൾ നാട്ടിൽ എത്തിയത്. അതിന് ശേഷം മെയ് 23ന് ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോടേക്ക് പോയിരുന്നു. പിന്നീടാണ് ഇര്‍ഷാദിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം വന്നത്. ഇര്‍ഷാദ് ദുബായിയില്‍ നിന്ന് വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവന്നിരുന്നുവെന്നും അത് തിരിച്ചുതരണമെന്നും പറഞ്ഞാണ് സന്ദേശങ്ങള്‍ വരുന്നത്. പോലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആദ്യഘട്ടത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇർഷാദിനെ നിലത്ത് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് സ്വര്‍ണക്കടത്ത് സംഘം അയച്ചു കൊടുത്തിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കൾ പെരുവണ്ണാമുഴി പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *